സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി അമ്പതിനായിരം കടന്നു; പവന് 50,400 രൂപ

Update: 2024-03-29 05:34 GMT

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്പതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്‍. കേരളത്തിൽ പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. 1040 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് സ്വർണത്തിന് 2236 ഡോളറാണ് നിലവിലെ വില. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർധിക്കാനിടയായത്. 

Tags:    

Similar News