അച്ഛൻ മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു

Update: 2023-09-18 01:47 GMT

കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ചു. മഹാരാഷ്ട്ര സ്വദേശിയായ സൂരജിന്റെ(30) തലയ്ക്കാണ് വെടിയേറ്റത്. അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. അതേസമയം ഝാർഖഢിലെ ജംഷഡ്പുരിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന സംശയത്തിൽ 25കാരനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. കൊലനടത്തിയശേഷം ഒളിവിൽപോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.


ജംഷഡ്പുർ സ്വദേശിയായ വിശാൽ പ്രസാദ് (25) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. വിശാൽ പ്രസാദിൻറെ സുഹൃത്തായ അഭിഷേക് ലാൽ ആണ് തന്റെ സുഹ്യത്തിനെ അതിദാരുണമായി കൊലപ്പെടുത്തിയത് 

Tags:    

Similar News