സംസ്ഥാനത്ത് കർഷക ആത്മഹത്യ; കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവു മുടങ്ങിയെന്നും ആത്മഹത്യാക്കുറിപ്പിൽ

Update: 2024-08-08 07:30 GMT

സംസ്ഥാനത്തു വീണ്ടും കർഷക ആത്മഹത്യ. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണു (61) മരിച്ചത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവു മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.

സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽക്കൃഷി ചെയ്തു വരുകയായിരുന്നു സോമൻ. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന സോമനു വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Tags:    

Similar News