പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ട; കെ.എസ്.ആർ.ടി.സി. മുന്നറിയിപ്പ്

Update: 2024-06-13 04:32 GMT

ഡ്രൈവർ മോശമായി പെരുമാറി എന്നാരോപിച്ച് തിരുവനന്തപുരം മേയർ ബസ് തടഞ്ഞത് വലിയ വിവാദമായതിന് പിന്നാലെ പരാതിക്കാർ നിയമം കൈയിലെടുക്കേണ്ടെന്നും ജീവനക്കാരെ ശിക്ഷക്കേണ്ടതില്ലെന്നുമുള്ള മുന്നറിയിപ്പുമായി കെ.എസ്.ആർ. ടി.സി.

ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചോ അപകടകരവും അലസവുമായ ഡ്രൈവിങ്ങിനെക്കുറിച്ചോ പരാതിയുണ്ടായാൽ 9188619380 വാട്സ്ആപ് നമ്പറിൽ അറിയിക്കാമെന്നും യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ലെന്നും സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കുന്നു. ജീവ നക്കാരുടെ മോശം പെരുമാറ്റം, അവരെക്കുറിച്ചുള്ള പരാതികൾ എന്നിവ പരി ശോധിക്കാൻ മാനേജ്‌മെന്റിന് അധികാരവും ശരിയായ മാർഗവുമുണ്ടെന്നും കൂട്ടിച്ചേർത്തു.

Tags:    

Similar News