ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സ് തികയണമെന്ന നിർദ്ദേശം; എതിർത്ത് സർവ്വീസ് സംഘടനകൾ

Update: 2024-05-11 05:48 GMT

സംസ്ഥാനത്ത് ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സർക്കാർ നിർദ്ദേശത്തെ എതിർത്ത് സർവ്വീസ് സംഘടനകൾ. സമാശ്വാസ ധനമെന്ന വ്യവസ്ഥ ഓപ്ഷണലാക്കണമെന്ന നിർദ്ദേശവും സംഘടനാ പ്രതിനിധികൾ മുന്നോട്ട് വച്ചു. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് മുന്നോട്ടുവച്ച കരട് നിർദ്ദേശങ്ങളിൽ സർക്കാർ ഇനിയും ചർച്ച തുടരും.

ജീവനക്കാർ മരിക്കുമ്പോൾ ആശ്രിതന് 13 വയസ്സ് പൂർത്തിയായിരിക്കണം. 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി. ഇത്തരം വ്യവസ്ഥകൾ വച്ച് ആശ്രിത നിയമനങ്ങൾ പുനപരിശോധിക്കാനുള്ള കരട് നിർദ്ദേശത്തിനെതിരെ ഉയർന്നത് വ്യാപക അതൃപ്തിയാണ്. പ്രായപരിധി അംഗീകരിക്കില്ലെന്ന് ഇടത് വലത് സംഘടനകൾ ഒരുപോലെ എതിർത്തു. ഉദ്യോഗസ്ഥരുടെ തസ്തികയും സർവ്വീസും കണക്കിലെടുത്ത് 17 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് സമാശ്വാസ ധനത്തിനുള്ള ശുപാർശ. കോടതി നടപടികളിൽ കുരുക്കി ആശ്രിത നിയമനം ഇല്ലാതാക്കരുതെന്നും അനിവാര്യമെങ്കിൽ നിയമനിർമ്മാണം നടത്തിയും പദ്ധതി സംരക്ഷിക്കണെമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ നിലപാടെടുത്തു. 

Tags:    

Similar News