സഭാ തർക്കം ; സർക്കാർ നാടകം അവസാനിപ്പിക്കണമെന്ന് ഓർത്തഡോക്സ് സഭ

Update: 2024-06-24 16:32 GMT

സഭാ തർക്കത്തിൽ സർക്കാർ നാടകം അവസാനിപ്പിക്കമെന്ന് ഓർത്തഡോക്സ്‌ സഭ. സുപ്രിം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പൊലീസും നാടകം കളിക്കുന്നു. സർക്കാർ സമീപനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി. മാധ്യമ വിഭാഗം പ്രസിഡന്റിന്റെ വാർത്ത കുറിപ്പിലാണ് സർക്കാരിനെതിരായ സഭയുടെ രൂക്ഷ വിമർശനം.

അങ്കമാലി, തൃശൂർ ഭദ്രാസനങ്ങളിലെ ആറ് പള്ളികളിൽ സുപ്രീം കോടതിയുടെ വിധി നടപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിക്കുവാൻ സർക്കാരിന് സാധിച്ചില്ല. നടപടികൾ മുൻകൂട്ടി എതിർ വിഭാഗത്തെ അറിയിച്ച് സംഘർഷം സൃഷ്ടിച്ച് കോടതിവിധി നടപ്പാക്കുന്നത് തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമെന്നും വിമർശനം ഉണ്ട്.

Tags:    

Similar News