വ്യാജ നിയമന ഉത്തരവ് ഹാജരാക്കിയ കേസ്; യുവതിക്ക് ഉപാധികളോടെ ജാമ്യം

Update: 2023-07-17 14:21 GMT

കേരള പി എസ്‌ സിയുടെ വ്യാജ അഡ്വവൈസ് മെമ്മോയും നിയമന ഉത്തരവും ഉള്‍പ്പെടെ ഉപയോഗിച്ച് ജോലി നേടാന്‍ ശ്രമിച്ച കേസില്‍ വാളത്തുംഗല്‍ സ്വദേശി ആര്‍. രാഖിക്ക് ജാമ്യം. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിക്ക് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നാളെ തുറന്ന കോടതിയില്‍ യുവതി ഹാജരാകാനും മജിസ്ട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേരള പി എസ്‌ സിയുടെ വ്യാജ അഡൈ്വസ് മെമ്മോയും നിയമന ഉത്തരവുമുള്‍പ്പെടെ ഹാജരാക്കി കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലെത്തി ജോലിയില്‍ പ്രവേശിക്കാന്‍ രാഖി ശ്രമിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന നിയമന ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവിടെ നിന്നും മടക്കി. ഇക്കാര്യം അന്വേഷിക്കാന്‍ രാഖി ഭര്‍ത്താവിനൊപ്പം ജില്ലാ പി എസ്‌ സി ഓഫിസിലെത്തുകയും പരിശോധനയില്‍ യുവതിയുടെ പക്കലുണ്ടായിരുന്ന രേഖകളെല്ലാം വ്യാജമാണെന്ന് തെളിയുകയും ചെയ്തിരുന്നു.

Tags:    

Similar News