ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയ സംഭവം; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

Update: 2024-05-18 04:59 GMT

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിൻറെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' എന്ന കമ്പനിയുടെ പേരിൽ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസെടുത്തത്.

വയനാട് ജില്ലാ അസിസ്റ്റൻറ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസെടുത്തത്. ലോട്ടറി റെഗുലേഷൻ ആക്ടിലെ വിവിധ വകുപ്പുകൾ, വഞ്ചന, നിയമവിരുദ്ധമായി ലോട്ടറി നടത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചായപ്പൊടി വിൽപ്പനയ്ക്കും പ്രമോഷനുമെന്ന വ്യാജേനെ ചായപ്പൊടി പാക്കറ്റിൻറെ കൂടെ ലോട്ടറി ടിക്കറ്റ് വിൽക്കുന്നുവെന്നാണ് എഫ്‌ഐആറിൽ ഉള്ളത്.

Tags:    

Similar News