ഗൂഗിൾ മാപ്പ് നോക്കി യാത്ര: കോട്ടയത്ത് കാർ തോട്ടിൽ വീണ് ഒഴുകിപ്പോയി

Update: 2024-05-25 04:35 GMT

ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണു. കോട്ടയം കുറപ്പന്തറയിൽ വച്ചാണ് അപകടം. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. 

കാറ് ഒഴുകിപ്പോയെങ്കിലും നാലുപേരും രക്ഷപ്പെട്ടു. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര.

Tags:    

Similar News