ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തി; വെൺപാലവട്ടത്തെ കുമാർ ടിഫിൻ സെന്റർ അധികൃതർ അടപ്പിച്ചു

Update: 2024-09-11 08:00 GMT

തിരുവനന്തപുരത്തെ ഹോട്ടലിൽ വിളമ്പിയ ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തിയതായി ആരോപണം. വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷിന്റെ മകൾ സനുഷയാണ് വട വാങ്ങിയത്.

വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു.

Tags:    

Similar News