'തമ്പി സാറിന്റെ പാട്ടുകൾ ക്ലീഷേ അല്ല'; വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്ന് ഹരിനാരായണൻ

Update: 2024-02-04 10:30 GMT

തന്നെ പാട്ട് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണൻ. ശ്രീകുമാരൻ തമ്പിക്കുണ്ടായ മാനസിക വിഷമത്തിൽ ഒപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കേരള സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് ഗാനരചയിചതാവ് ശ്രീകുമാരൻ തമ്പി ഉയർത്തിയ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ഹരിനാരായണൻ.

'തമ്പി സാറിന്റെ പാട്ടുകൾ ഒരിക്കലും ക്ലീഷേ അല്ല. അദ്ദേഹത്തിന്റെ ഏത് വരിയേക്കാളും എത്രയോ താഴെയാണ് എന്റെ വരികൾ. കേരളഗാനവുമായി ബന്ധപ്പെട്ട് ശ്രീകുമാരൻ തമ്പിയുടെ പങ്ക് ഇന്നലെയാണ് അറിഞ്ഞത്. മലയാളി ഇന്നു പാടി നടക്കുന്ന പ്രണയഗാനങ്ങളെല്ലാം നൽകിയത് ശ്രീകുമാരൻ തമ്പിയാണ്. തമ്പി സാറിന്റെ പാട്ടിനുവേറെ താരതമ്യങ്ങളില്ല. അദ്ദേഹത്തിന് ഇങ്ങനെ ഒരു മനോവിഷമം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഈ പാട്ടെഴുതാൻ തയാറാകുമായിരുന്നില്ല'-അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ശ്രികുമാരൻ തമ്പിയുടെ ഗാനം കമ്മിറ്റിയംഗങ്ങളാരും അംഗീകരിക്കാത്തതിനാലാണ് നിരാകരിച്ചതെന്ന് കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News