'അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം'; അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്റെ വക്കീൽനോട്ടീസ്

Update: 2023-10-16 05:50 GMT

നടൻ അലൻസിയറിനെതിരേ ഒരുകോടിരൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട്  ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവന്റെ വക്കീൽനോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയിലെ വിവാദ പ്രസംഗത്തിനുശേഷം നൽകിയ അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ അലൻസിയർ അപമാനിച്ചെന്നാണ് പരാതി.

പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയർ ചലച്ചിത്ര പുരസ്‌കാരദാനവേദിയിലെ പ്രസംഗത്തിൽ പറഞ്ഞത്. പുരസ്‌കാരം സ്വീകരിച്ചശേഷം ഒരു ചാനലിനു നൽകിയ അഭിമുഖത്തിലും അലൻസിയർ 'പെൺപ്രതിമ'യ്‌ക്കെതിരേ പരാമർശം നടത്തി. പുരസ്‌കാരത്തിനൊപ്പം നൽകുന്ന ശില്പം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ല. എന്നാൽ, അഭിമുഖത്തിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്ന് ദേവൻ പറയുന്നു.

Tags:    

Similar News