താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

Update: 2024-04-05 01:32 GMT

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കർണാടക സ്വദേശികൾക്കാണ് പരിക്കേറ്റത്. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ നാലാം വളവിൽ നിന്ന് രണ്ടാം വളവിലേക്ക് പതിക്കുകയായിരുന്നു. ഡ്രൈവർക്കും സഹായിക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Similar News