എസ്. അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി

Update: 2024-10-17 03:54 GMT

ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പന്തളം രാജകുടുംബത്തിലെ കുട്ടിയായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺകുമാർ നമ്പൂതിരി.

മാളികപ്പുറം മേൽശാന്തിയായിa വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. പന്തളം രാജകുടുംബത്തിലെ കുട്ടിയായ വൈഷ്ണവി മാളികപ്പുറമാണ്, മാളികപ്പുറം മേൽശാന്തിയെ നറുക്കെടുത്തത്.

ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്. അടുത്ത ഒരുവർഷത്തേക്ക് സന്നിധാനത്തിന്റെയും മാളികപ്പുറത്തിന്റെയും ചുമതല നിർവഹിക്കാനുള്ള മേൽശാന്തിമാരെയാണ് തെരഞ്ഞെടുത്തത്.

Tags:    

Similar News