പത്തനംതിട്ട കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ്-നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലിൽ കയറിയപ്പോൾ അബദ്ധത്തിൽ കഴുത്ത് കുരുങ്ങുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അപകടം.