തലശ്ശേരിയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. തലശ്ശേരി സ്വദേശി വിഷ്ണുവിനാണ് ഗുരുതരമായി പരിക്കേറ്റത്. എരഞ്ഞോളിപ്പാലത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഇന്നലെ രാത്രിയായിരുന്നു സ്‌ഫോടനം.
സ്റ്റീൽ ബോംബ് നിർമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. നിലവിൽ മറ്റാർക്കും പരിക്കില്ല. സ്‌ഫോടനശബ്ദം കേട്ടതനുസരിച്ച് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി സ്ഥലം പരിശോധിച്ചശേഷം സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വിഷ്ണുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.