ഇടുക്കിയിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അഞ്ചു വയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാറിലാണ് സംഭവം. ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടുത്ത ഛർദ്ദിയെ തുടർന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ ആദ്യം പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ നൽകിയ ശേഷം വീട്ടിലേക്കു വിട്ടു. വീട്ടിലെത്തി ഉറങ്ങാൻ കിടന്നതിനു പിന്നാലെ വീണ്ടും ഛർദ്ദിയുണ്ടായി. ഇതോടെ വീണ്ടും അതേ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടിപ്പെരിയാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴേക്കും കുട്ടി മരിച്ചുവെന്നാണ് വിവരം. മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിലാണുള്ളത്.