തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാമക്ഷേത്രത്തിൽ പോകും; വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ല; ശശി തരൂർ

Update: 2024-01-13 01:31 GMT

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നൽകുന്നത് പ്രധാനമന്ത്രിയായതിനാൽ ആ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്  ഈ ചടങ്ങിന്റെ പേരിൽ പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നും ശശി തരൂർ എം.പി.പുരോഹിതർ നേതൃത്വം നൽകേണ്ടതിന് പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്. 

കോൺഗ്രസിനുള്ളിൽ ഹിന്ദുവിശ്വാസികൾ ഉണ്ടെന്നും താൻ ഉൾപ്പെടെയുള്ള വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് രാഷ്ട്രീയം കളിക്കാനല്ലെന്നും പ്രാർത്ഥിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം പൂർണമായിട്ടില്ല. ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.  തെരഞ്ഞെടുപ്പിന് ശേഷം താൻ രാമക്ഷേത്രത്തിൽ പോകും. എന്നാൽ ഈ അവസരത്തിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ഇപ്പോൾ ചടങ്ങ് നടത്തുന്നത്. ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും തരൂർ പറഞ്ഞു. താളൂരിൽ നീലഗിരി കോളേജിന്റെ 'എജ്യൂ സമ്മിറ്റി'ൽ പങ്കെടുക്കാനെത്തിയ തരൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. 

Tags:    

Similar News