പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്സ് ആപ്പ്. പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഡസ്ക് ടോപ്പ് പതിപ്പിലെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
ആവശ്യമുള്ള സംഭാഷണങ്ങൾ തരംതിരിക്കാൻ സഹായിക്കുന്നതാണ് പുതിയതായി പുറത്തിറക്കിയ ചാറ്റ് ഫിൽട്ടർ ഫീച്ചർ. നിലവിൽ ബീറ്റാ ടെസ്റ്ററുകൾക്ക് മാത്രം ലഭ്യമായ ഫീച്ചർ ഉടൻതന്നെ എല്ലാവർക്കും ലഭ്യമാകുമെന്ന് വാ ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. ചാറ്റ് ലിസ്റ്റ് സ്ക്രീനിന്റെ മുകളിൽ ഒരു പുതിയ ലൈൻ ചേർത്താണ് ഉപയോക്താക്കൾക്ക് സംഭാഷണങ്ങൾ തരംതിരിക്കാൻ വാട്സ്ആപ്പ് അവസരം ഒരുക്കുന്നത്.
നിലവിൽ വെബ് ഉപയോക്താക്കൾക്കായുള്ള ഔദ്യോഗിക ബീറ്റാ പ്രോഗ്രാം ഉപയോഗിച്ചിട്ടുള്ള ചില ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. ചാറ്റ് ലിസ്റ്റ് സ്ക്രീനിന്റെ മുകളിൽ കാണുന്ന പുതിയ വരിയിൽ അൺറീഡ്, കോൺടാക്സ്, ഗ്രൂപ്പ്സ് എന്നിവ തിരഞ്ഞെടുത്തു ചാറ്റുകൾ ഫിൽട്ടർ ചെയ്യാൻ സാധിക്കും.