ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത്; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി

Update: 2022-12-09 05:09 GMT

മുഖ്യമന്ത്രിയുടെ ഔദ്ധ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കഴിഞ്ഞ ജൂണിലാണ് ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്ത് നിർമ്മാണത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ക്ലിഫ് ഹൗസിലെ 42.90 ലക്ഷം രൂപയുടെ കാലി തൊഴുത്തിൽ എത്ര കന്നുകാലികളെ നൽകിയെന്ന് റോജി എം. ജോൺ വിവരാവകാശം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിർമ്മാണവുമായി മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് അറിയിച്ചത്.

കാലിത്തൊഴുത്ത് നിർമ്മാണവുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങളാണ് റോജി എം. ജോൺ വിവരാവകാശ പ്രകാരം ഉന്നയിച്ചത്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിർമ്മാണം മൃഗ സംരക്ഷണ വകുപ്പിൻറെ എന്തെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തിയാണോ ക്ലിഫ് ഹൗസിലെ കാലിത്തൊഴിത്തിലേക്ക് മൃഗസംരക്ഷണ വകുപ്പ് കന്നുകാലികളെ എതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകിയിട്ടുണ്ടോ ഉണ്ടെങ്കിൽ ഏതൊക്കെ ഇനത്തിനെയാണ് നൽകിയത്. ക്ലിഫ് ഹൗസിലെ കന്നുകാലി പാരിപാലനത്തിന് മൃഗസംരക്ഷണ വകുപ്പിൻറെ സേവനം ആവശ്യപ്പെട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ ഏത് ഓഫീസിനാണ് ചുമതല നൽകിയത് എന്തൊക്കെ സേവനങ്ങളാണ് നൽകുന്നത് എന്നിവയായിരുന്നു ചോദ്യങ്ങൾ.

Tags:    

Similar News