കേരളത്തിൽ ഒരു ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Update: 2023-06-26 09:39 GMT

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയെ കരുതിയിരിക്കണം. ഇന്നും പരക്കെ മഴ സാധ്യതയുണ്ട്. ആലപ്പുഴ, എറണകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കൻ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകുന്നത്.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും. നാളെ( ജൂൺ 27 ) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വടക്കൻ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 

Tags:    

Similar News