ചര്‍മ്മത്തിന്‍റെ യുവത്വം നിലനിര്‍ത്തണോ? ഇക്കാര്യങ്ങൾ ചെയ്യാം

Update: 2024-11-16 12:39 GMT

ആരോഗ്യമുള്ളതും തിളക്കമുള്ളതും യുവത്വം നിറഞ്ഞതുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. പ്രായമാകുംതോറും ചര്‍മ്മത്തിന് ചുളിവുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാല്‍ യുവത്വമുള്ള ചര്‍മ്മം എന്നും എല്ലാവര്‍ക്കും സ്വപ്‌നമാണ്. ഇതിനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കാം

ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്‍കുന്ന വസ്തുവാണ് കൊളാജന്‍. കൊളാജന്റെ ഉത്പാതനത്തിന് സഹായിക്കുന്ന പ്രധാന ഘടകമാണ് വൈറ്റമിന്‍ സി. 2017ല്‍ 'ന്യൂട്രിയന്‍സ്' ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ചെറുക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമം ചെയ്യുക

വ്യായാമം ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് ഓക്‌സിജനും പോഷകങ്ങളും പ്രദാനം ചെയ്യുകയും കോശങ്ങളുടെ പുനരുജ്ജീവനത്തെ പരിപോഷിപ്പിക്കുകയും ചെയ്യും. യോഗ, നടത്തം, സൈക്ലിങ്ങ് ഇവയെല്ലാം ചെയ്യുന്നത് ഹോര്‍മോണുകളെ സന്തുലിതമാക്കാനും ആരോഗ്യവും ചുറുചുറുക്കുള്ളതുമായ ചര്‍മ്മം ഉണ്ടാവാനും സഹായിക്കുകയും ചെയ്യും.

സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്

ചര്‍മ്മം ചുളിയാനും അകാലവാര്‍ദ്ധക്യമുണ്ടാവാനുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വെയിലുകൊളളുന്നത്. അള്‍ട്രാവൈലറ്റ് രശ്മികളില്‍നിന്ന് രക്ഷപെടാന്‍ സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്. അത് വെയിലുള്ളപ്പോള്‍ മാത്രമല്ല എല്ലാദിവസവും എല്ലാ കാലാവസ്ഥയിലും പുരട്ടേണ്ടതാണ്. എസ്പിഎഫ് 30 യോ അതിലും ഉയര്‍ന്നതോ ആയ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അത്യാവശ്യം

ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന വാല്‍നട്ട്, ചിയ സീഡുകള്‍, മത്സ്യങ്ങള്‍ ഇവയൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ചര്‍മ്മം വരണ്ടുപോകാതിരിക്കാനും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു. അതോടൊപ്പം ചര്‍മ്മം മിനുസമായും ചുളിവുകളില്ലാതെയും നിലനില്‍ക്കാന്‍ സഹായിക്കും.

Tags:    

Similar News