വിഴിഞ്ഞം സമരം; ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

Update: 2022-10-28 07:25 GMT

വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂവെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞു. അദാനി നൽകിയ കോടതിയലക്ഷ്യഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

സമരം കാരണം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സമരം അക്രമാസക്തമാകുന്ന സാഹചര്യമാണ് ഉള്ളതെന്നും ഹർജിക്കാർ ആരോപിക്കുന്നു. റോഡിലെ തടസങ്ങൾ നീക്കിയേ പറ്റൂ എന്ന് അറിയിച്ച കോടതി, സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും നിർദ്ദേശിച്ചു. കർശന നടപടിയിലേക്ക് കടക്കാൻ കോടതിയെ നിർബന്ധിതമാക്കരുതെന്നും സമരക്കാരോട് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. സമരം പാടില്ല എന്ന് പറയാൻ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിർദ്ദേശം നൽകി.

Tags:    

Similar News