സമരം നടത്തിയാൽ സഹിക്കാൻ പറ്റാത്തവര്‍ നാട്ടിലുണ്ട്; റോഡിലല്ലാതെ മലയിൽ പോയി പ്രകടനം നടത്തുമോ?: എ വിജയരാഘവന്‍
റോഡില്‍ സ്റ്റേജ് കെട്ടി സിപിഎം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മളനം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് എ വിജയരാഘവന്‍ രംഗത്ത്.ഒരു സമരം നടത്തിയാൽ അത് സഹിക്കാൻ പറ്റാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിൽ.റോഡിലൂടെ പ്രകടനം നടത്തണ്ട, മലയിൽ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദം.
മലയിൽ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ? കോടീശ്വരന്മാർ പാർലമെന്‍റ് കയ്യടക്കിയതോടെ അങ്ങോട്ട് പോകാൻ വയ്യാതെയായി.റോഡിൽ പ്രകടനം നടത്തിയാൽ അത് നടത്തുന്നവരെ പിടിക്കുന്ന അവസ്ഥയാണുള്ളത്.സമരം ചെയ്യാൻ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡില്‍ സ്റ്റേജ് കെട്ടി സിപിഎം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മളനം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് എ വിജയരാഘവന്‍ രംഗത്ത്.ഒരു സമരം നടത്തിയാൽ അത് സഹിക്കാൻ പറ്റാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിൽ.
റോഡിലൂടെ പ്രകടനം നടത്തണ്ട, മലയിൽ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദം.മലയിൽ പോയി ആരെങ്കിലും പ്രകടനം നടത്തുമോ ?കോടീശ്വരന്മാർ പാർലമെന്‍റ് കയ്യടക്കിയതോടെ അങ്ങോട്ട് പോകാൻ വയ്യാതെയായി.റോഡിൽ പ്രകടനം നടത്തിയാൽ അത് നടത്തുന്നവരെ പിടിക്കുന്ന അവസ്ഥയാണുള്ളത്.സമരം ചെയ്യാൻ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.