കെ ഫോൺ പദ്ധതിയിൽ വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. റോഡ് ക്യാമറ മാതൃകയിൽ കെ ഫോണിലും വലിയ അഴിമതി നടന്നതായി വി ഡി സതീശൻ ആരോപിച്ചു. ബെല്ല്, എസ് ആർ ഐ ടി, റെയിൽ ടെൽ എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിനാണ് കെ ഫോൺ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ ലഭിച്ചത്. എ ഐ ക്യാമറ തട്ടിപ്പ് നടത്തിയ എസ് ആർ ഐ ടി എന്ന കമ്പനി കെ ഫോണിലുമുണ്ട്.
എസ് ആർ ഐ ടി അശോക് ബിൽകോൺ എന്ന കമ്പനിയ്ക്ക് ഉപകരാർ നൽകി. ഈ കമ്പനി പ്രസാദിയ കമ്പനിയ്ക്ക് കരാർ നൽകി. മുഖ്യമന്ത്രിയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുള്ള കമ്പനിയാണിതെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.