ബിജെപിയിൽ പോയി സീറ്റ് ചോദിച്ച് കിട്ടാതെ വന്നവന് 24 മണിക്കൂറിനകം സീറ്റ് നൽകി, ഗോവിന്ദന് നാണമുണ്ടോ?; വിഡി സതീശൻ

Update: 2024-10-27 08:34 GMT

ഉപതിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയ വിമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബിജെപിയിൽ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോൺഗ്രസ് വിട്ടെത്തി വാതിൽക്കൽ മുട്ടിയവന് 24 മണിക്കൂറിനകം സീറ്റ് നൽകിയ ഗോവിന്ദന് വിഡി സതീശന്റെ പ്ലാൻ ആണെന്നു പറയാൻ നാണമില്ലേയെന്ന് അദ്ദേഹം ചോദിച്ചു. സിപിഎം ചർച്ച ചെയ്തിരുന്നത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും എംബി രാജേഷിന്റെ അളിയന്റെയും പേരല്ലേ അവിടെ ചർച്ച ചെയ്തിരുന്നത്. എന്നിട്ട് അവരാരും സ്ഥാനാർത്ഥിയായില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

'എല്ലാ പാർട്ടികളും തിരഞ്ഞെടുപ്പിൽ നിരവധി പേരുകൾ ചർച്ച ചെയ്യും. ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കൃഷ്ണകുമാർ ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് ബി.ജെ.പി പരിഗണിച്ചത്. ശോഭ സുരേന്ദ്രന്റെ ബോർഡു വരെ വച്ചില്ലേ? പിന്നീട് കത്തിച്ചു കളഞ്ഞു. അത് വാർത്തയല്ലേ? വി.ഡി സതീശന്റെ പദ്ധതിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വമെന്നാണ് ഗോവിന്ദൻ പറഞ്ഞത്. ഇയാൾക്ക് നാണമുണ്ടോ? ബിജെപിയിൽ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോൺഗ്രസ് വിട്ടെത്തി വാതിൽക്കൽ മുട്ടിയവന് 24 മണിക്കൂറിനകം സീറ്റ് നൽകിയ ഗോവിന്ദന് വിഡി സതീശന്റെ പ്ലാൻ ആണെന്നു പറയാൻ നാണമില്ലേ?. അവിടെ സി.പി.എം ചർച്ച ചെയ്തിരുന്നത് ഇയാളുടെ പേര് അല്ലായിരുന്നല്ലോ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും എം.ബി രാജേഷിന്റെ അളിയന്റെയും പേരല്ലേ അവിടെ ചർച്ച ചെയ്തിരുന്നത്. എന്നിട്ട് അവരാരും സ്ഥാനാർത്ഥിയായില്ലല്ലോ?

ഞങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരുടെ പേര് പരിഗണിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയും ബിജെപി ജില്ലാ കമ്മിറ്റിയും നിർദ്ദേശിച്ച ആളുകളാണോ അവരുടെ സ്ഥാനാർത്ഥിയായത്. എല്ലാ പാർട്ടികളുടെയും ജില്ലാ കമ്മിറ്റകൾ പേരുകൾ നിർദ്ദേശിക്കും. ഡിസിസി അധ്യക്ഷൻ മൂന്ന് പേരുകൾ നിർദ്ദേശിച്ചു. അതിൽ ഒരാളാണ് സ്ഥാനാർത്ഥിയായത്. അതിൽ എന്ത് വാർത്തയാണുള്ളത്. അങ്ങനെയെങ്കിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥി ആക്കാതെ ഇപ്പോൾ ഉള്ളയാളെ സ്ഥാനാർത്ഥിയാക്കിതിനെ കുറിച്ചും വാർത്ത ചെയ്യേണ്ടേ? അവരെ സ്വാഗതം ചെയ്തുള്ള ബോർഡുവരെ കത്തിച്ചു. വെള്ളം കോരിയും വിറക് വെട്ടിയും നടന്നവരെയൊന്നും പരിഗണിക്കാതെ ബിജെപിയും കോൺഗ്രസും സീറ്റ് നൽകാത്ത ആൾക്ക് സീറ്റ് നൽകിയ നാണം കെട്ട പാർട്ടിയല്ലേ സിപിഎം.

യുഡിഎഫ് മത്സരിപ്പിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോഴും ചെറുപ്പക്കാരും വനിതകളും ഇല്ലല്ലോയെന്ന് നിങ്ങൾ ചോദിച്ചു. അന്ന് സിറ്റിങ് എംപിമാർ മത്സരിച്ചപ്പോൾ ഷാഫി പറമ്പിലിന് മാത്രമെ പുതുതായി സീറ്റ് നൽകാൻ സാധിച്ചുള്ളൂ. അത് ആദ്യം കിട്ടുന്ന അവസരത്തിൽ തിരുത്തുമെന്ന് അന്ന് പറഞ്ഞതാണ്. അതിന്റെ ഭാഗമായി ചെറുക്കാരായ രണ്ടു പേർക്ക് കോൺഗ്രസ് ഇത്തവണ സീറ്റ് നൽകി'-വിഡി സതീശൻ പറഞ്ഞു.

Tags:    

Similar News