ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; നടപടികൾ വേഗത്തിലാക്കാൻ നിർദേശം
ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ നടപടികൾ വേഗത്തിലാക്കാൻ പൊലീസിനും വനംവകുപ്പിനും മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. തൊടുപുഴയിൽ നടത്തിയ സിറ്റിങ്ങിലാണ് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് വനം വകുപ്പ് തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലാക്കാൻ കമ്മീഷൻ നിർദേശം നൽകിയത്. സെപ്റ്റംബർ 20 നാണ് സരുൺ സജിയെ വനപാലകർ കസ്റ്റഡിയിലെടുക്കുന്നത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ കള്ളക്കേസാണെന്ന് തെളിയുകയും ചെയ്തു. . ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ 13 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.