കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം; 52 ദിവസം നീളും

Update: 2023-06-09 03:27 GMT

52 ദിവസം നീളുന്ന ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി നിലവിൽവരും. ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവൽകൃത മത്സ്യബന്ധന മേഖല നിശ്ചമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസ്സമില്ല. 

പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയിൽ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ. 10-15 ദിവസത്തേക്ക് കടലിൽപോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി. 

Tags:    

Similar News