രണ്ടാഴ്ചക്കുള്ളിൽ ടൂറിസ്റ്റ് ബസുകൾ പരിശോധിക്കും; ആന്റണി രാജു

Update: 2022-10-07 06:05 GMT

രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഓരോ വാഹനത്തിന് പിന്നാലെയും പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയില്ല. 368 എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത്. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും . 

സ്പീഡ് ഗവർണർ നടപടി കർശനമാക്കും .സ്പീഡ് ഗവർണർ അഴിച്ചു മാറ്റുന്ന സംഭവങ്ങൾ ഉണ്ട്. ഡീലർമാരുടെ സഹായവും ഉണ്ട് അവർക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലർമാരുടെ ഷോ റൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും . ഇല്ലെങ്കിൽ ടെസ്റ്റിന് വന്നാൽ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നൽകുന്നവർക്ക് എതിരെ നടപടി എടുക്കും

മോട്ടോർ വാഹന നിയമങ്ങൾ കേന്ദ്ര നിയമങ്ങൾ ആണ്. പിഴ വളരെ കുറവാണ് . നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയിൽപെടുത്തി നടപടികളെടുത്തു. പക്ഷെ ബസ് ഉടമകൾ കോടതിയിൽ പോയി . അതുകൊണ്ട് മറ്റു നടപടികൾ സാധ്യമാകുന്നില്ല. വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിതവേഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു. 10.18നും 10.59നും ആണ് മുന്നറിയിപ്പ് വന്നത്. വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു

കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോൾ 110 കിലോമീറ്റർ ആണ് . ഇത് നിയമങ്ങൾക്ക് എതിരാണ്.  കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുന:പരിശോധിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു

 

Tags:    

Similar News