കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിൽ നിന്നും മയക്കുവെടി വച്ചു പിടികൂടിയ കടുവ ചത്തു. തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് കടുവ ചത്തത്. യാത്രാമധ്യേ കോഴിക്കോട് വച്ച് കടുവ ചാവുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കടുവയുടെ മൃതദേഹം സംസ്കരിക്കും.
ഇന്നലെയാണ് കൃഷിയിടത്തിൽ കുടുങ്ങിയ കടുവയെ അധികൃതർ മയക്കുവെടി വച്ചു പിടികൂടിയത്. കടുവയെ കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം വനംവകുപ്പ് തീരുമാനിച്ചത്. എന്നാൽ ജനപ്രതിനിധികൾ എതിർത്തതോടെയാണ് കടുവയെ തൃശൂരിലേക്ക് മാറ്റിയത്.