ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ടാണ് പ്രതികരണം.
ആർഎസ്എസിന് സർവകലാശാലകൾ വിട്ടുകൊടുക്കില്ലെന്നും ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാർ എന്നും ഐസക്ക് ആരോപിച്ചു.