അന്വേഷണ സംഘം ഇതുവരെ സമീപിച്ചിട്ടില്ല, പൂരം എന്താണെന്ന് അറിഞ്ഞാലേ തടസമുണ്ടായോ എന്നറിയാനാവൂ; ദേവസ്വം ബോർഡ്

Update: 2024-10-27 07:50 GMT

തൃശ്ശൂർ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്പാടി ദേവസ്വം ബോർഡ്. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാൻ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്നും സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ഗിരീഷ്‌കുമാർ പറഞ്ഞു.

'പൂരം എന്താണെന്ന് ആദ്യം മനസിലാക്കണം. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ളത്. അവയെല്ലാം ഒന്നൊഴിയാതെ കൃത്യമായി നടക്കണം. എങ്കിലേ പൂരം ഭംഗിയായി, പൂർണമായി നടന്നൂ എന്ന് പറയാൻ കഴിയൂ. എന്നാൽ ഇത്തവണ പുലർച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ പല രീതിയിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കപ്പെട്ടു', ദേവസ്വം സെക്രട്ടറി പറയുന്നു.

'ആരാണ് അതിനുപിന്നിൽ പ്രവർത്തിച്ചത്? എന്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്? ഇക്കാര്യങ്ങളാണ് അറിയേണ്ടത്', തൃശ്ശൂർ ദേവസ്വം ബോർഡ് സെക്രട്ടറി കെ. ഗിരീഷ്‌കുമാർ വ്യക്തമാക്കി.

Tags:    

Similar News