ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്; നിസാര തർക്കങ്ങൾക്ക് കളയാൻ സമയമില്ലെന്ന് ഗവർണർ

Update: 2022-10-30 09:32 GMT

സുപ്രീംകോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ ,യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാർ പുറത്ത് പോകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിസാര തർക്കങ്ങൾക്ക് കളയാൻ സമയമില്ല. ഒരു വിവാദവുമില്ല ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. താൻ പറയുന്നത് മുഴുവൻ  ശരിയാണെന്ന് വാദിക്കില്ല. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി അനുസരിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കും  ഉണ്ട്. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്‌സണൽ സ്റ്റാഫ് .ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്. ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് .നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിൻറെ  സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News