കണ്ണൂർ സർവ്വകലാശാല വി.സി നിയമന കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. കണ്ണൂർ സർവകലാശാല വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. രാവിലെ 10:30 ഓടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുക.
കഴിഞ്ഞ തവണ ഈ കേസുകൾ പരിഗണിച്ചപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളും നിരീക്ഷണങ്ങളും സുപ്രീകോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പ്രധാനമായും വി.സി പുനർനിയമനത്തിന് യോഗ്യത മാനദണ്ഡം പാലിക്കണമെന്ന് സുപ്രിം കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു. അതേസമയം പുനർനിയമനത്തിന് പ്രായപരിധി ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിതയിൽ വാദിച്ചത്.
60 വയസ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കാൻ കണ്ണൂർ സർവകലാശാല നിയമ പ്രകാരം കഴിയില്ല. അതുകൊണ്ട് തന്നെ 60 വയസ് കഴിഞ്ഞ ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതെങ്ങനെയാണെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു.