നിയമസഭ സമ്മേളനം ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തു. നടപടിക്രമങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് തുടർച്ചയായി നിയമസഭ സ്തംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കർ കാര്യോപദേശക സമിതി യോഗം വിളിച്ചത്. പ്രതിപക്ഷ നിസഹകരണം ഉണ്ടാകുകയും സഭ പ്രക്ഷുബ്ധമാകുകയും ചെയ്ത സാഹചര്യത്തിലാണ് യോഗം ചേർന്നത്. എന്നാൽ സഭ നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി നടപടികൾ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതിൽ സ്പീക്കർക്ക് വിയോജിപ്പായിരുന്നു. ഷെഡ്യൂൾ ചെയ്ത നാല് ബില്ലുകൾ ഇനിയും പാസാക്കാനുണ്ട്
പോത്തൻകോട് പെണകുട്ടി അതിക്രമത്തിന് ഇരയായ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷൺ ശ്രമിച്ചപ്പോൾ സ്പീക്കർ അവതരണാനുമതി നൽകിയിരുന്നില്ല. അടിയന്തര പ്രാധാന്യമുള്ള വിഷയമല്ല അതെന്നായിരുന്നു സ്പീക്കറുടെ നിലപാട് . ഇതി. പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സമാന്തര സഭ സംഘടിപ്പിച്ചു. പിന്നീട് സഭിലെ സ്പീക്കറുടെ ഓഫിസിനു മുന്നിൽ സമരം നടത്തി
സമരത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആന്റ് വാർഡുമായി സംഘർഷം ഉണ്ടായി. യുഡിഎഫ് എം എൽ എമാർക്കും വാച്ച് ആന്‍റ് വാർഡുമാർക്കും പരിക്കേറ്റു. ഈ സംഭവത്തിൽ കെ കെ രമ നൽകിയ പരാതിയിൽ പൊലീസ് പ്രത്യേകം കേസെടുക്കാതിരുന്നതും ഭരണപക്ഷ എംഎൽഎയായ സച്ചിൻദേവിനെതിരെ കെ കെ രമ നൽകിയ സൈബർ പരാതിയിൽ പൊലീസ് നടപടി വൈകുന്നതുമെല്ലാം പ്രതിപക്ഷം ഉയർത്തികാട്ടി.
എല്ലാം അടിയന്തര പ്രമേയങ്ങൾക്കും അവതരണാനുമതി നൽകാനാകില്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്ത യോഗത്തിൽ മുഖ്യമന്ത്രി നിലപാടെടുത്തു. അംഗീകരിച്ചില്ലെങ്കിൽ സഭ നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവും തിരിച്ചടിച്ചു. ഇതിനു പിന്നാലെ തുടച്ചയായ ദിവസങ്ങളിൽ ചോദ്യോത്തര വേളയിൽ തന്നെ സഭ പിരിയുകയും ചെയ്തു. ഇന്നും സഭ തുടങ്ങിയപ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ താൽകാലികമായി നിർത്തിവച്ച് കാര്യോപദേശക സമിതി യോഗം ചേരുകയായിരുന്നു