രണ്ടാം വന്ദേഭാരത്; ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും

Update: 2023-09-26 03:36 GMT

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും.

കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. 

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. മലപ്പുറം തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ട്.

അതേസമയം അമ്ബലപ്പുഴ മുതല്‍ എറണാകുളം വരെ ഒറ്റവരിപ്പാതയിലെ ഏതാനും സര്‍വീസുകളുടെ സമയത്തെ വന്ദേഭാരതിന്റെ ഓട്ടം ബാധിക്കും. ഒക്ടോബര്‍ ഒന്നിന് പുറത്തിറങ്ങുന്ന പുതിയ സമയക്രമത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സമയത്തില്‍ മാറ്റം ഉണ്ടായേക്കും. 

Tags:    

Similar News