വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ച് കാർ തകരാറിലായി; സംഭവത്തില്‍ ഇടപെട്ട് സുരേഷ് ഗോപി

Update: 2024-06-27 03:19 GMT

വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്‍കി. ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്.

ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പില്‍ നിന്നാണു ഡീസല്‍ അടിച്ചത്. 36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേള്‍ക്കുകയും സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തതായി പരാതിക്കാരന്‍ പറഞ്ഞു. പിന്നീട് കാര്‍ കമ്ബനിയുടെ വര്‍ക്ഷോപ്പില്‍ എത്തിച്ച്‌ പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നതായി കണ്ടെത്തിയത്.

ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യന്റേതാണ് കാര്‍. ജിജുവിന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയുമായ ജയിംസ് വടക്കന്‍ ബിജെപി മുന്‍ വക്താവ് പി.ആര്‍.ശിവശങ്കറിന്റെ സഹായത്തോടെയാണു മന്ത്രി സുരേഷ് ഗോപിക്കു പരാതി നല്‍കിയത്.

Tags:    

Similar News