ബാഗ് വിവാദം അടഞ്ഞ അധ്യായമല്ല ; പാലക്കാട് വോട്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

Update: 2024-11-09 08:23 GMT

ബാഗ് വിവാദം എൽഡിഎഫിന് വോട്ട് ആകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബാഗ് വിഷയം ഉപേക്ഷിക്കേണ്ടതല്ലെന്നും അടഞ്ഞ അധ്യായമല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ താൻ പറഞ്ഞതാണ് പാർട്ടി നിലപാട്. അതല്ലാത്ത ഒരു അഭിപ്രായ പ്രകടനവും പാർട്ടിയുടേതല്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാഗ് വിഷയത്തിൽ കൃഷ്ണദാസിന് ഭിന്നാഭിപ്രായമാണുള്ളത്. ഇതിനോടുള്ള ചോദ്യത്തോടായിരുന്നു എംവി ​ഗോവിന്ദൻ്റെ പ്രതികരണം.

ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ല. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണ്. അത് ചർച്ച ചെയ്യേണ്ടതാണ്. പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ല. അത് മണ്ഡലത്തിലെ പ്രധാന വിഷയമാണ്. ചർച്ച ചെയ്യണം. അതുൾപ്പെടെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണം. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ല. ഒറ്റ അഭിപ്രായമേ ഉള്ളൂ. ഞാൻ ഈ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ബാ​ഗ് വിവാ​ദത്തിൽ കൃഷ്ണദാസിനെ തിരുത്തുകയും ചെയ്തു പാർട്ടി സെക്രട്ടറി.

Tags:    

Similar News