'പിന്നിൽ ഗൂഢാലോചന, പൂരത്തിൻറെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു'; സുരേഷ് ഗോപി
തൃശ്ശൂർ പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകൾ അലങ്കോലമായതിലും പൊലീസിൻറെ നടപടികളിലും പ്രതികരണവുമായി സുരേഷ് ഗോപി.
പൂരത്തിൻറെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു. അതിന് പിന്നിൽ പ്ലാനുണ്ട്, ഗൂഡാലോചനയുണ്ട്., വെടിക്കെട്ട് തടസ്സപ്പെട്ടപ്പോൾ തന്നെ വിളിച്ചു വരുത്തിയതാണ്. 2 മണിക്ക് വിളിച്ചു. 2.10ന് പുറപെട്ടു. തന്നെ ബ്ലോക്ക് ചെയ്തിട്ടതിനാൽ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തിക്കാണിക്കണം. തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് തന്നെ വിളിച്ചത്.
കൂടുതൽ തല്ലുകൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണർ തനിക്ക് ലഭിച്ച നിർദ്ദശമാണ് പാലിച്ചത്. ചുമ്മാ അടുക്കള വർത്താനം പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു