ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഇന്ന് മുതൽ സപ്ലൈകോയിൽ എത്തും

Update: 2023-08-10 06:54 GMT

ഭക്ഷ്യ വസ്തുക്കളുടെ ആദ്യ ഘട്ട സ്റ്റോക്ക് ഇന്ന് മുതൽ സപ്ലൈകോയിൽ എത്തും. വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക ഈ മാസം തന്നെ നൽകുമെന്ന മന്ത്രി ജി.ആർ അനിലിന്റെ ഉറപ്പിനെ തുടർന്നാണ് വിതരണക്കാർ സപ്ലൈകോയിലേക്ക് സ്റ്റോക്ക് എത്തിക്കുന്നത്. നിലവിൽ, 520 കോടി രൂപയാണ് കുടിശ്ശികയായി സപ്ലൈകോ നൽകാനുള്ളത്അതേസമയം, സബ്സിഡി നൽകിയ വകയിൽ സപ്ലൈകോയ്ക്ക് 3,000 കോടി രൂപ സർക്കാറും നൽകാറുണ്ട്.

ഓണം വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ 70 കോടി രൂപ മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സപ്ലൈകോയിൽ ഇന്ന് സാധനങ്ങൾ എത്തിയാൽ, നാളെ മുതൽ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങും.6,120 ടൺ പയറുവർഗ്ഗങ്ങളും, 6,000 ടൺ സുഗന്ധവ്യഞ്ജനങ്ങളും, 4,570 ടൺ പഞ്ചസാരയും, 15,880 ടൺ വിവിധ തരം അരികളും, 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുമാണ് സംഭരിക്കുന്നത്.

Tags:    

Similar News