മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക. ചാലിയാറിൽ നടന്ന അവലോകന യോഗത്തിനുശേഷം ആയിരുന്നു പ്രതികരണം. ചെറുപ്പക്കാർ മരിച്ചത് ആശങ്കാവഹമായ കാര്യമാണ്.
ജില്ലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡിഎംഒ പറഞ്ഞു.
വൈറൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പോത്തുകല്ലിലും ചാലിയാറിലും ഇന്ന് ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. രാവിലെ 10 30നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണം എന്ന് യോഗത്തിൽ നിർദ്ദേശം.
ഭിന്നശേഷിക്കാരൻ ആയ കുട്ടിയടക്കം അഞ്ചുമാസത്തിനിടെ രോഗം ബാധിച്ചു മരിച്ചത് എട്ടുപേരാണ്. 3000ത്തിലധികം പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്തിന്റെ മലയോര മേഖലയെ ആണ് രോഗം കൂടുതൽ ബാധിച്ചത്.