കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് സ്ലാബ് അടർന്നുവീണു; രണ്ടുപേർ മരിച്ചു
കോഴിക്കോട് വളയം മാരാംകണ്ടിയിൽ വീട് നിർമ്മാണത്തിനിടെ സൺ ഷെയ്ഡ് തകർന്നുവീണ് 2 യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയിൽ നവജിത്ത് (32) എന്നിവരാണ് മരിച്ചത്.
കുറുവന്തേരിയിലെ മാവിലേന്റ് വിട രജിൽ, മരാംങ്കണ്ടിയിലെ ചാലിൽ ലിഗേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ബുധനാഴ്ച്ച രാവിലെ പത്തരയോടെയാണ് അപകടം. മരിച്ച നവജിത്തിന്റ സഹോദരൻ ശ്രീബേഷിന്റ നിർമ്മാണത്തിലിരിക്കുന്ന വീടിന്റ രണ്ടാം നിലയിലെ കോൺക്രീറ്റിന്റ ഭാഗമാണ് തകർന്നു വീണത്.