'ഇതിന് മുൻപും തിരിച്ചടിയേറ്റിട്ടുണ്ട്'; എല്ലാം പരിഹരിച്ച് പാർട്ടി തിരിച്ചുവരുമെന്ന് യെച്ചൂരി

Update: 2024-07-04 08:04 GMT

കുറവുകളും പോരായ്മകളും പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊല്ലത്ത് സിപിഎം മേഖലാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപും സിപിഎമ്മിന് തിരിച്ചടിയേറ്റിട്ടുണ്ട്. അന്നും പോരായ്മകൾ പരിഹരിച്ച് പാർട്ടി തിരിച്ചു വന്നിട്ടുണ്ട്. അത് ഇനിയും തുടരും.

സംസ്ഥാനത്ത് സിപിഎം എങ്ങനെ മുന്നോട്ട് പോകണമെന്നത് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും. ഉചിതമായ തീരുമാനവും ഉണ്ടാകും. കേരള ഘടകത്തിന്റെ നിലപാടുകളെ കേന്ദ്രകമ്മിറ്റി തള്ളിയെന്ന വാർത്ത കെട്ടിച്ചമച്ചതാണ്. ഇന്ത്യ സഖ്യം ദേശീയ തലത്തിലേക്ക് മാത്രമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

Tags:    

Similar News