മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Update: 2024-06-11 06:15 GMT

മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധിയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്‌പോര്. പ്രതിപക്ഷത്ത് നിന്ന് എൻ. ഷംസുദ്ദീൻ ആണ് വിഷയം അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയിൽ അവതരിപ്പിച്ചത്. മലബാറിലെ ആറു ജില്ലകളിൽ പ്ലസ് വൺ സീറ്റ് കുറവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. പ്ലസ് വണിന് താൽകാലിക ബാച്ചുകൾ പരിഹാരമല്ല. സർക്കാർ ആയിരം ബാറുകൾ തുറന്നുവെങ്കിലും പ്ലസ് വൺ സീറ്റുകൾ നൽകിയില്ലെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.

അര ലക്ഷം വിദ്യാർഥികൾക്ക് സീറ്റില്ലെന്നും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഉപരിപഠനത്തിന് പ്രതിസന്ധിയില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സഭയിൽ വ്യക്തമാക്കി. കോഴിക്കോടും പാലക്കാടും സീറ്റ് കൂടുതലുണ്ട്. മലപ്പുറം ജില്ലയിലും ആവശ്യത്തിന് സീറ്റുകളുണ്ട്. തെക്കും വടക്കും പറഞ്ഞ് പ്രശ്‌നമുണ്ടാക്കേണ്ടെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Tags:    

Similar News