അപമാനിച്ചത് ശരിയായില്ല; കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റെന്ന് തരൂർ

Update: 2023-04-01 07:46 GMT

കോൺഗ്രസിൻറെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിക്കെതിരെ ശശി തരൂർ. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂർ തുറന്ന് പറഞ്ഞു. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ ചെയ്യരുതെന്നും തരൂർ കൂട്ടിച്ചേർത്തു.

കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗത്തിൽ അവസരം കിട്ടാത്തതിൽ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ശശി തരൂർ, കെ മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുറന്ന് അടിക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നുവെന്നും മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽക്കാത്തത് ബോധപൂർവ്വമായ ശ്രമമാണോ എന്ന് അറിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

Tags:    

Similar News