കോൺഗ്രസിനെ പഴിക്കേണ്ട; പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ: ചെറിയാന്‍ ഫിലിപ്പ്

Update: 2024-06-15 06:25 GMT

പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കോൺഗ്രസിനിപ്പോൾ സി.പി.എമ്മിനേക്കാൾ ശക്തമായ സോഷ്യൽ മീഡിയ വിഭാഗമുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയും അപകീർത്തിപ്പെടുത്താതെ മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ കോൺഗ്രസ് സൈബർ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസബുക്കില്‍ കുറിച്ചു.

2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്‍റെ മുഖവാക്യം പിണറായി വിജയൻ എന്‍റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സി.പി.എം നേതൃത്വത്തിനെതിരെ കടുത്ത വിമശനം ഉയർന്നിട്ടുള്ളത്.

2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്‍റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പി.ജെ. ആർമി പി.ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി വിലക്കി. 2021 ജൂൺ 25 ന് പി.ജെ. ആർമി ഗ്രൂപ്പ് റെഡ് ആർമിയായി മാറി. പിന്നീട്, എം.വി ജയരാജന്‍റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്‍റെ മുഖചിത്രം എം.വി ജയരാജന്‍റേതാണ്


Tags:    

Similar News