കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ പ്രതിഷേധം; സെനറ്റ് അംഗങ്ങളെ തടഞ്ഞു

Update: 2023-12-21 05:16 GMT

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെനറ്റ് യോഗം ചേരവേ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധത്തിൽ സംഘർഷം. ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. പ്രവീൺകുമാർ, മനോജ് സി, ഹരീഷ് എ വി, പദ്മശ്രീ ബാലൻ പൂതേരി, അഫ്സൽ ഗുരുക്കൾ തുടങ്ങിയവരെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്.

സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍‌ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്താത്ത സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങളെ തടഞ്ഞുകൊണ്ട് സമരം നടത്താൻ എസ്എഫ്ഐ പ്രതിഷേധിച്ചത്. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിന്റെ ഇരു കവാടങ്ങളിലുമായാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സവർക്കറെയല്ല വൈസ് ചാൻസലറെയാണ് ആവശ്യം എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി കേരളത്തിലെ നിരവധി കോളേജുകളിലാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഗവർണറെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പ്രതിരോധിച്ചത്. കഴിഞ്ഞ ദിവസം സമരം സംഘർഷ സാഹചര്യത്തിൽ എത്തിയിരുന്നു. എസ്എഫ്ഐ പ്രവർത്തകരെ ഗവർണർ ഗുണ്ടകളെന്നും ക്രിമിനലുകളെന്നും വിളിച്ചതും വിമർശിക്കപ്പെട്ടു. പൊലീസ് സംരക്ഷണത്തോടെ മുഖ്യമന്ത്രിയാണ് എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞ് വിടുന്നത് എന്നാണ് ഗവർണരുടെ ആരോപണം.

Tags:    

Similar News