വിക്ടോറിയ കോളേജില്‍ പ്രാണപ്രതിഷ്ഠക്കെതിരേ എസ്.എഫ്.ഐ ബാനര്‍; പോലീസെത്തി അഴിപ്പിച്ചു

Update: 2024-01-23 03:38 GMT

അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഗവ. വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധസൂചകമായി പ്രധാന കവാടത്തിനുമുകളില്‍ ബാനർ ഉയർത്തി.

രാവിലെ ഒമ്ബതോടെയാണ് ബാനർ ഉയർത്തിയത്. സംഭവമറിഞ്ഞ് നോർത്ത് പോലീസ് സ്ഥലത്തെത്തി. ബാനർ അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികള്‍ കൂട്ടാക്കിയില്ല. കൂടുതല്‍ പോലീസെത്തി ബാനർ അഴിപ്പിച്ചു. വിദ്യാർഥികളോട് പിരിഞ്ഞുപോകാനാവശ്യപ്പെടുകയും ചെയ്തു.

ബാനർ അഴിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവർത്തകർ കോളേജിനകത്ത് മുദ്രാവാക്യം വിളിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ടു കോളേജിലെ വിദ്യാർഥികളെ സംഘടിപ്പിച്ച്‌ സംവാദവും നടത്തി.

എ.ബി.വി.പി.യുടെയും ആർ.എസ്.എസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസെത്തി ബാനർ അഴിപ്പിച്ചതെന്ന് എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിച്ചു. സംഭവത്തില്‍ താക്കീത് നല്‍കിയിട്ടുണ്ടെന്നും കേസെടുത്തിട്ടില്ലെന്നും നോർത്ത് പോലീസ് പറഞ്ഞു.

Tags:    

Similar News