ഹെവി വാഹനങ്ങൾക്ക് അടുത്ത ഫിറ്റ്നസ് ടെസ്റ്റ് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

Update: 2023-11-01 03:15 GMT

ഹെവി വാഹനങ്ങൾക്ക് അടുത്ത ഫിറ്റ്നസ് ടെസ്റ്റ് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. പുതിയ വാഹനങ്ങൾ റജിസ്റ്റർ ചെയ്യണമെങ്കിലും സീറ്റ് ബെൽറ്റ് ഉണ്ടാകണം. ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻസീറ്റിൽ യാത്ര ചെയ്യുന്നയാൾക്കുമാണ് ഇതു നിർബന്ധമാക്കുന്നത്.

ഇന്നുമുതൽ നിർബന്ധമാക്കി വ്യവസ്ഥ ചെയ്തെങ്കിലും ഓരോ വാഹനത്തിന്റെയും അടുത്ത ടെസ്റ്റ് മുതലാണ് പ്രാബല്യത്തിലാവുക. കെഎസ്ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികളായി. 1000 ബസുകളിൽ ഇതു സ്ഥാപിക്കുന്നതിന് ഉപകരണങ്ങൾ വാങ്ങി.

സ്വകാര്യ ബസുകളുടെ കാര്യത്തിൽ അനശ്ചിതത്വം തുടരുകയാണ്. സാമ്പത്തിക പരമായ പ്രശ്‌നങ്ങളാണ് സ്വകാര്യ ബസുടമകൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം നല്‍കാമെന്നായിരുന്നു നിലപാട്

ആരോഗ്യ പ്രശ്‌നങ്ങളാൽ അവധിയിലായിരുന്ന ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകർ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും.

Tags:    

Similar News