ബിജെപി ഭരിക്കുന്ന ചെങ്ങന്നൂർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ അഴിമതിയെന്ന് വിവരാവകാശ രേഖ. രേഖകൾ പ്രകാരം മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പ് ആണ് ഇവിടെ നടന്നിരിക്കുന്നത്.28 കോടി രൂപ കാണാനില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.ചെങ്ങന്നൂരിലെ പൊതുപ്രവർത്തകനായ രമേശ് ബാബുവാണ് വിവരാവകാശ രേഖ പുറത്തുകൊണ്ടുവന്നത്.
തട്ടിപ്പ് നടത്തി മാസങ്ങൾ കഴിഞ്ഞിട്ടും ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിക്കാത്തതും ഗുരുതരമായ വീഴ്ചയാണ്.നിക്ഷേപകരായ 29 പേരുടെ പേരിൽ വ്യാജമായി വായ്പയെടുത്തു. സാലറി സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉപയോഗിക്കുകയും ഒരു വസ്തുവിന്റെ ആധാരം വെച്ച് 10 വായ്പകൾ എടുക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.